
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാ ശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടന്നത്.
ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. നിര്‍ദേശം പ്രായോഗിക ആക്കുകയാണെങ്കില്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഏത് നിമിഷവുമുണ്ടാകും.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥസംഘം ഓര്‍ഡിനന്‍സിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായാണ് വിവരം.
നേരത്തേ സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നപ്പോഴെല്ലാം തന്നെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്‍കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു. യു.ജി.സി മാനദണ്ഡത്തില്‍ ചാന്‍സലര്‍ പദവി സംബന്ധിച്ച് വ്യവസ്ഥകളൊന്നുമില്ല. ഓരോ സര്‍വകലാ ശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവര്‍ണറെ ചാന്‍സലറായി നിയമിച്ചിട്ടുള്ളത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ ഭരണഘടനാ പ്രശ്നങ്ങളുമില്ല.
