
യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ധാരാളം നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്ന സാഹചര്യത്തില്‍ ഉക്രെയ്നില്‍ നിന്ന് എയര്‍ഇന്ത്യ വിമാന സര്‍വീസ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.ഈ വരുന്ന 22,24,26 തിയതികളില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും.

ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചു. എയര്‍ഇന്ത്യ ഓഫീസുകള്‍, വെബ്സൈറ്റ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍, കോള്‍ സെന്ററുകള്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഉക്രെയ്നില്‍ നിന്ന് ആവശ്യത്തിന് വിമാന സര്‍വീസില്ലെന്ന പരാതി ലഭിച്ചതിനാല്‍ എയര്‍ ഇന്ത്യ, ഉക്രെയ്നിയന്‍ ഇന്‍റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ് എന്നിവയുടെ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് സ്ഥാനപതി കാര്യാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.
