സര്‍ക്കാരിന് തിരിച്ചടിയായി സോളാർ പീഡന കേസ്: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാരിന് തിരിച്ചടിയായി സോളാർ പീഡന കേസ്: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്

സോളാർ പീഡന പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയതിനുള്ള തെളിവ് കണ്ടെത്താനിയില്ലെന്ന് റിപ്പോർട്ടിലുണ്ട്.

അതേസമയം സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 2012 ആഗസ്റ്റ് 19 ന് ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ മൊഴി. കേസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്ലിഫ് ഹൗസിൽ അന്ന് ജോലിക്കുണ്ടായിരുന്ന പൊലീസുകാർ, പേഴ്സണൽ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം.

പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസിൽ വന്നതായി ആരും മൊഴി നൽകിയിട്ടില്ല. സംഭവം നടന്ന് ഏഴു വർഷം കഴിഞ്ഞതിനാൽ ടൂർ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. കൂടാതെ ഫോണ്‍ വിശാംശങ്ങള്‍ നൽകാനാവില്ലെന്ന് മൊബൈൽ കമ്പനികളും രേഖമൂലം വ്യക്തമാക്കി.

പരാതിക്കാരിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും ഇതേ വരെ കൈമാറിയില്ലെന്നും റിപ്പോ‍ട്ടിൽ പറയുന്നു. സോളാർ പീഡന കേസുകള്‍ സർക്കാർ സി.ബി.ഐക്ക് കൈമാറിയിരുന്നു. പ്രത്യേക സംഘത്തിന്‍റെ കണ്ടെത്തൽ ആഭ്യന്തര സെക്രട്ടറി സി.ബി.ഐക്കും കൈമാറിയിട്ടുണ്ട്. സോളാർ പീഡന കേസിന്‍റെ വിശദാംശങ്ങള്‍ ഇന്നലെ പരാതിക്കാരി സി.ബി.ഐയുടെ ഡൽഹി ആസ്ഥാനത്ത് കൈമാറിയതിനു പിന്നാലെയാണ് ഉമ്മൻചാണ്ടിക്കെതതിരെ തെളിവില്ലെന്ന റിപ്പോ‍ർട്ട് പുറത്തു വന്നത്. ഉമ്മൻചാണ്ടി, കെ. സി വേണുഗോപാൽ തുടങ്ങിയവർക്കെതിരെ ആറ് പീഡന കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

0Shares