
കേരളത്തിലെ കൊവിഡ് ആശുപത്രികളില്‍ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിർദേശം. ആശുപത്രികളില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഇതിനായുള്ള നടപടികള്‍ രണ്ടോ- മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിർദേശമുണ്ട്.
അതേസമയം സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഇഎസ്‌ഐ ആശുപത്രികള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.

സുരക്ഷ ഓഡിറ്റിന്‍റെ ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കായിരിക്കും. ഇതിനായി പ്രത്യേക സംഘത്തെയും രൂപീകരിക്കും. ആശുപത്രിയിലെ ന്യൂനതകള്‍ കണ്ടെത്തി ഉടന്‍ തന്നെ പരിഹാരം കാണണമെന്നാണ് നിര്‍ദേശം.
ചേരികള്‍, തീരപ്രദേശങ്ങൾ, ഗ്രാമപ്രദേശങ്ങൾ തുടങ്ങിയവിടങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കാനും സംസ്ഥാനത്തെ ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
