മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല; ചാൻസലർ പദവിയിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിയ്ക്കയക്കാൻ ഗവര്‍ണര്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല; ചാൻസലർ പദവിയിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിയ്ക്കയക്കാൻ ഗവര്‍ണര്‍

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍. എന്തിന് ചാന്‍സലറെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരിന് വിസി നിയമനത്തില്‍ ഇടപെടാന്‍ ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഒരു പ്രമുഖ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്നോട് സംസാരിക്കുന്ന അതേരീതിയില്‍ തന്നെ തിരിച്ചും പ്രതികരിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഭീകരവാദിയുടെ ഭാഷയിലാണ് സംസാരിക്കുന്നത്.

അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിൻ്റെയും ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ ഗുരുതരപ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറയുന്നത് തന്നെ ആക്രമിക്കുമെന്ന അര്‍ഥത്തിലാണ്. സംസ്ഥാന മേധാവിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

0Shares