
മദ്യ വില വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അനുമതി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയതോടെ വിലവര്‍ദ്ധന നിലവില്‍ വന്നു. കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് മദ്യ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

10% മുതല്‍ 35% വരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 120 വരെ രൂപയും കൂടും. 2000 കോടിയുടെ അധികവരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. വെര്‍ച്വല്‍ ക്യൂ സംവിധാനം തയാറായി മദ്യശാലകള്‍ തുറക്കുമ്പോള്‍ കൂടിയ തുക ഈടാക്കി തുടങ്ങും.
