
കാസർകോട്: ടാറ്റ നിർമ്മിച്ച ആശുപത്രിക്ക് വേണ്ടി മലബാർ ഇസ്ലാമിക് കോപ്ലക്സിൻ്റെ വഖഫ് സ്ഥലം ഏറ്റെടുത്ത് കരാർ പ്രകാരം വാഗ്ദാനം ചെയ്ത പകരം സ്ഥലം ഇത് വരെ നൽകാത്ത സർക്കാർ നിലപാടിൽ മുസ്‌ലിം ലീഗ് ജില്ലാ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മലബാർ ഇസ്ലാമിക് കോപ്ലക്സിൻ്റെ വഖഫ് സ്ഥലം കരാർ പ്രകാരം ഏറ്റെടുത്ത് പകരം സ്ഥലം നൽകാതെ ജില്ലാ ഭരണകൂടവും സർക്കാറും വഞ്ചിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ നീതി നടപ്പിലാക്കി അടിയന്തിരമായും മലബാർ ഇസ്ലാമിക് കോപ്ലക്സിന് പകരം സ്ഥലം നൽകാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി .അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.കെ. ബാവ , പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, എ.എം. കടവത്ത്, കെ.ഇ.എ. ബക്കർ , എം.പി. ജാഫർ, കെ.എം. ശംസുദ്ദീൻ ഹാജി, അബ്ബാസ് ഒണന്ത, കെ. അബ്ദുല്ല കുഞ്ഞി, എ.ബി. ശാഫി, പി.കെ.സി.റൗഫ് ഹാജി, എ.കെ. ഹാരിഫ് എന്നിവർ പ്രസംഗിച്ചു.
