ബിനീഷിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം; തെളിവുകളുണ്ടെന്ന്​ പി.കെ ഫിറോസ്

  • Post category:news
  • Reading time:1 min read
You are currently viewing ബിനീഷിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം; തെളിവുകളുണ്ടെന്ന്​ പി.കെ ഫിറോസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ മകൻ ബിനീഷിനെതിരെ കൂടുതൽ ആരോപണങ്ങളുമായി യൂത്ത്​ലീഗ്​ ജനറൽ സെക്രട്ടറി പി.കെ ഫിറോസ്​. ബിനീഷിനെതിരെ തന്‍റെ കൈവശം തെളിവുകളുണ്ട്​. സംസ്ഥാന സർക്കാർ ഇതിനെക്കുറിച്ച്​ അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ നൽകാൻ യൂത്ത്​ ലീഗ്​ തയാറാണ്​.

ബിനീഷിനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിനീഷ്​ പണമിടപാട്​ സ്ഥാപനം തുടങ്ങിയതിൽ ദുരൂഹതയുണ്ട്​. ഇക്കാര്യത്തിൽ അന്വേഷണം വേണം. മയക്കുമരുന്ന്​ ഇടപാടുകൾ നടത്താനാണോ പണമിടപാട്​ സ്ഥാപനം തുടങ്ങിയത്​.

അനൂപ്​ മുഹമ്മദുമായി ബിനീഷ്​ ദീർഘനേരം സംസാരിച്ചെന്ന്​ തെളിഞ്ഞു. 2015ൽ മണി എക്​സ്​ചേഞ്ച്​ സ്ഥാപനം ആരംഭിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ഫിറോസ്​ ആവശ്യപ്പെട്ടു.

0Shares