കേരളാ സര്‍ക്കാര്‍ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല; ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭാ യോഗം

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ സര്‍ക്കാര്‍ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല;  ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭാ യോഗം

സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല.

ഇതുവരെയുള്ള സ്ഥിരപ്പെടുത്തല്‍ പുനപ്പരിശോധിക്കില്ല. ഇന്നത്തെ മന്ത്രിസഭയിലും സ്ഥിരപ്പെടുത്തല്‍ ഫയലുകള്‍ വന്നിരുന്നു. അവ സര്‍ക്കാര്‍ പരിഗണിച്ചില്ല. മൂന്ന് മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ.

പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. പക്ഷേ ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ ശിപാർശകൾ ഇന്ന് പരിഗണിച്ചില്ല.

0Shares