
സംസ്ഥാന സര്‍ക്കാരിന്‍റെ ഐ. ടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് ( പി. ഡബ്ല്യു. സി) വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് വിലക്ക്. കെ. ഫോണ്‍ പദ്ധതിയിലും സര്‍ക്കാര്‍ പി. ഡബ്ല്യു. സിയുമായി കരാര്‍ പുതുക്കില്ല. യോഗ്യതയില്ലാത്തെയാളെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

കെ. ഫോണുമായുളള പി. ഡബ്ല്യു. സിയുടെ കരാര്‍ ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ. ടി വകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്നും നേരത്തെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നു. നേരത്തേ വ്യാജ ബിരുദ സര്‍ട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്‌ന സുരേഷ് ഐ. ടി വകുപ്പിന് കീഴിലെ കെ. എസ്. ഐ. ടി. ഐ എല്ലിലെ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ എത്തിയത്.
