
വില കുറഞ്ഞതും വീര്യം കുറഞ്ഞതുമായ മദ്യം വിപണിയിലെത്തിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുകയാണ് സംസ്ഥാന സർക്കാർ. മദ്യവില ഉയരുന്നത് ദിവസവേതനക്കാരെ കാര്യമായി ബാധിക്കുന്നതിനാലാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

ദിവസവേതനക്കാരുടെ കൂലിയുടെ വലിയൊരു ഭാഗം മദ്യം വാങ്ങുന്നതിനായി നഷ്ടമാകുന്ന സാഹചര്യത്തിലാണ് പുത്തൻ സാധ്യതകൾ സർക്കാർ പരിഗണിക്കുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക മോഖലയുടെ വളർച്ചക്ക് കേന്ദ്ര ആസൂത്രണ ബോർഡ് നിർദ്ദേശം ക്ഷണിച്ചിരുന്നു ഇതിനുള്ള മറുപടിയാണ് സംസ്ഥാനത്തെ ചെറുകിട വ്യവസായ ഫെഡറേഷൻ പുത്തൻ ആശയം മുന്നോട്ട് വച്ചത്.
ചെറുകിട വ്യവസായ ബോർഡിന്‍റെ നിർദ്ദേശം സംസ്ഥാന എക്സൈസ് മന്ത്രിയുടെ മുമ്പിലും എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുമായുള്ള ചർച്ചക്ക് ശേഷം നടപടി കൈകോള്ളാനാണ് തീരുമാനം.
