
കെ റെയില്‍ സര്‍വ്വേക്കല്ല് സ്ഥാപിക്കുന്നതിൻ്റെ പേരില്‍ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ രംഗത്ത്. കെ റെയിലിൻ്റെ പേരില്‍ ജനങ്ങളുടെ വസ്തു കൈയേറാന്‍ സര്‍ക്കാരിന് അവകാശമില്ല.

ഭരണകൂടത്തിൻ്റെ കൈയേറ്റം തടയാന്‍ കഴിയാത്തത് പ്രതിപക്ഷത്തിൻ്റെ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ കല്ലിടാന്‍ സര്‍ക്കാറിന് അവകാശമില്ല. കെ റെയില്‍ പഠനം എന്ന പേരില്‍ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണ്. ഭൂമി കൈയേറാന്‍ അനുമതി നല്‍കിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി ചോദ്യം ചെയ്യേണ്ടതാണ്. സുപ്രീം കോടതിയില്‍ ഇത് ചോദ്യം ചെയ്യാന്‍ സാധാരണക്കാരന് സാമ്പത്തികമായി കഴിയുന്നില്ലെന്നും കമാല്‍ പാഷ അഭിപ്രായപ്പെട്ടു.
