കാര്‍ഷിക കുടുംബത്തിന്‍റെ അതിജീവനവും സാമ്പത്തിക ഭദ്രതയും ലക്‌ഷ്യം; കര്‍ഷകന് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്‍റെ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാര്‍ഷിക കുടുംബത്തിന്‍റെ അതിജീവനവും സാമ്പത്തിക ഭദ്രതയും ലക്‌ഷ്യം; കര്‍ഷകന്  കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്‍റെ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്

ഒരു കാര്‍ഷിക കുടുംബത്തിന്‍റെ അതിജീവനത്തിലേക്കും സാമ്പത്തിക ഭദ്രതയിലേക്കുമുള്ള കൈത്താങ്ങായി സര്‍ക്കാരിന്‍റെ ഗോസമൃദ്ധി ഇന്‍ഷുറന്‍സ് 2020 -21 സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി.

കന്നുകാലികളുടെ മരണത്തിലൂടെയോ വൈകല്യത്തിലൂടെയോ ഉല്പാദനത്തിലുണ്ടാവുന്ന കുറവ് മൂലം നേരിടേണ്ടി വരുന്ന നഷ്ടവും അനിശ്ചിതത്വവും നികത്തുന്നതിലൂടെ ക്ഷീര കര്‍ഷക കുടുംബത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഏഴു ലിറ്ററോ അതില്‍ കൂടുതലോ പാല് തരുന്ന രണ്ട് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള പശുക്കള്‍ക്കും എരുമകള്‍ക്കും ഏഴ് മാസത്തിനു മുകളില്‍ ഗര്‍ഭമുള്ള കിടാരികള്‍ക്കുമായാണ് ഇന്‍ഷുറന്‍സ് പദ്ധതി . ഒരു വര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ കര്‍ഷകന് തീരുമാനിക്കാവുന്ന രണ്ടു പരിരക്ഷ കാലയളവുകളടങ്ങിയ പദ്ധതിയുടെ പ്രീമിയം തുകയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന സര്‍ക്കാര്‍ 50 ശതമാനം സബ്സിഡി കൂടി നല്‍കുന്നു.

ഉരുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്നതോടൊപ്പം തുച്ഛമായ പ്രീമിയം തുക അടച്ചാല്‍ ഉരുവിന്‍റെ ഉടമയായ കര്‍ഷകനും ഒരു വര്‍ഷത്തേക്കോ മൂന്നു വര്‍ഷത്തേക്കോ അഞ്ച് ലക്ഷം രൂപയുടെ അപകട മരണ പരിരക്ഷ കൂടി ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

0Shares