
സംസ്ഥാനത്ത് ചൊവാഴ്‌ചയും സ്വര്‍ണ വില കുത്തനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. 43,960 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,495ലെത്തി. തിങ്കളാഴ്‌ച പവന് 44,080 രൂപയും, ഗ്രാമിന് 5,510ഉം ആയിരുന്നു.
സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു കൊണ്ടായിരുന്നു ഈ മാസം തുടങ്ങിയത്. സെപ്തംബര്‍ ഇരുപത്തിനാലിന് 44,240 രൂപയുണ്ടായിരുന്ന പവന് ഒക്‌ടോബര്‍ അഞ്ചിന് 41, 920ൽ എത്തിയിരുന്നു. പത്ത് ദിവസം കൊണ്ട് രണ്ടായിരം രൂപയിലധികമാണ് കുറഞ്ഞത്. സ്വര്‍ണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് സുവര്‍ണാവസരമായിരുന്നു ഇത്. എന്നാല്‍ ഈ മാസം അഞ്ച് മുതല്‍ വില വീണ്ടും കുതിച്ചുയരാൻ തുടങ്ങി.

ഈ മാസം നാലാം തീയതി പവന് 1100 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ വില 44,320 ആയി ഉയര്‍ന്നു. ഇതിനുപിന്നാലെ വീണ്ടും സ്വര്‍ണ വില കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വരും ദിവസങ്ങളില്‍ വില വീണ്ടും കുറയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം, ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വര്‍ണത്തിന് ചൊവാഴ്‌ച 400 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 47,960 ആയി. ഗ്രാമിന് 50 രൂപ കുറഞ്ഞു. 5,995 രൂപയിലാണ് ചൊവാഴ്‌ച വ്യാപാരം നടക്കുന്നത്.
ഈ മാസത്തെ സ്വര്‍ണ നിരക്ക്
ഒക്ടോബര്‍ 17₹ 43,960, ഒക്ടോബര്‍ 16₹ 44,080, ഒക്ടോബര്‍ 15₹ 44,320, ഒക്ടോബര്‍ 14₹ 44,320, ഒക്ടോബര്‍ 13₹ 43,200, ഒക്ടോബര്‍ 12₹ 43,200, ഒക്ടോബര്‍ 11₹ 42,920, ഒക്ടോബര്‍ 10₹ 42,920, ഒക്ടോബര്‍ 09₹ 42,680, ഒക്ടോബര്‍ 08₹ 42,520, ഒക്ടോബര്‍ 07₹ 42,200, ഒക്ടോബര്‍ 06₹ 42,000, ഒക്ടോബര്‍ 05₹ 41,920, ഒക്ടോബര്‍ 04₹ 42,080, ഒക്ടോബര്‍ 03₹ 42,080, ഒക്ടോബര്‍ 02₹ 42,560, ഒക്ടോബര്‍ 01₹ 42,068.
