കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരില്‍ നിന്നായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി; എയര്‍പോര്‍ട്ട് പൊലീൻ്റെ പിടിയിലായത് കണ്ണൂര്‍ വിമാന താവളത്തില്‍ പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാർ

You are currently viewing കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരില്‍ നിന്നായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി; എയര്‍പോര്‍ട്ട് പൊലീൻ്റെ പിടിയിലായത് കണ്ണൂര്‍ വിമാന താവളത്തില്‍ പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാർ

കണ്ണൂര്‍: അബുദാബി, മസ്‌ക്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിലെത്തി പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഉദുമ സ്വദേശികളായ രണ്ടുപേരടക്കം മൂന്ന് യാത്രക്കാരില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ്‌ പിടികൂടി. സ്വര്‍ണത്തിന് വിപണിയില്‍ രണ്ട് കോടിയിലധികം രൂപ വിലവരും.

കാസര്‍കോട് ഉദുമ സ്വദേശികളായ അബ്ദുല്‍ റഹ്‌മാന്‍ (29), നിസാമുദ്ദീന്‍ കൊവ്വാല്‍ വളപ്പില്‍ (44), കണ്ണൂര്‍ മാനന്തേരി സ്വദേശി നൗഫല്‍ അണ്ടത്തോടന്‍ (46) എന്നിവരെയാണ് സ്വര്‍ണവുമായി പൊലീസ് പിടികൂടിയത്.

Image: File

എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇവരെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പരിശോധിക്കുകയായിരുന്നു.

ശരീരത്തിലും എമര്‍ജന്‍സി ലാബിലും ഷൂസിന് ഒപ്പം ധരിച്ച് സോക്‌സിലും ഒളിപ്പിച്ചു വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൊത്തം 3392 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഇതിന് വിപണിയില്‍ ഏകദേശം 2,03,45,216 രൂപ വിലവരും. കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവി അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡാണ് സ്വര്‍ണം പിടിച്ചത്.

0Shares