മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സന്തോഷിക്കുന്നില്ല; സോളാര്‍ കേസില്‍ തന്‍റെ സമീപനവും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമീപനവും ജനം തിരിച്ചറിയും; ഉമ്മന്‍ ചാണ്ടി പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച്  ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സന്തോഷിക്കുന്നില്ല; സോളാര്‍ കേസില്‍ തന്‍റെ സമീപനവും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമീപനവും ജനം തിരിച്ചറിയും; ഉമ്മന്‍ ചാണ്ടി പറയുന്നു

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനിടെ പഴയ സോളാര്‍ കേസ് ഓര്‍മിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സന്തോഷിക്കുന്നില്ല. സോളാര്‍ കേസില്‍ തന്‍റെ സമീപനവും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമീപനവും ജനം തിരിച്ചറിയുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു. ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യു.ഡി.എഫ് സര്‍ക്കാര്‍ ഒരു നഷ്ടമായി കാണുന്നില്ല എന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

https://www.facebook.com/oommenchandy.official/photos/a.10153334249476404/10157493726721404/?type=3
0Shares