വീണ്ടും കോവിഡിന്‍റെ മറവിൽ സ്വർണക്കടത്ത് ; കരിപ്പൂരിൽ ഒരാൾ പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടും കോവിഡിന്‍റെ മറവിൽ സ്വർണക്കടത്ത് ; കരിപ്പൂരിൽ ഒരാൾ പിടിയിൽ

കോവിഡിന്‍റെ മറവിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നും സ്വർണ കടത്ത്. റാസൽഖൈമയിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

ഇന്നലേയും കരിപ്പൂരിൽ ചാർട്ടഡ് വിമാനങ്ങളിൽ സ്വർണ്ണക്കടത്ത് നടത്തിയ 4 പേരെ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയിരുന്നു. ഷാർജയിൽ നിന്നും എത്തിയ എയർ അറേബ്യയുടെ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരനേയും ദുബായിൽ നിന്നും വന്ന ഫ്ലൈ ദുബായിയുടെ ചാർട്ടേഡ് വിമാനത്തിലെ മൂന്ന് യാത്രക്കാരെയുമാണ് പിടികൂടിയത്. എയർ അറേബ്യയുടെ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

0Shares