കേരളത്തിലേക്ക് സ്വർണം ഒഴുകുന്നു; ഈന്തപ്പഴങ്ങള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി, കാസര്‍കോട് സ്വദേശി അറസ്റ്റില്‍

You are currently viewing കേരളത്തിലേക്ക് സ്വർണം ഒഴുകുന്നു; ഈന്തപ്പഴങ്ങള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി, കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഈന്തപ്പഴങ്ങള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ചുകടത്തിയ 170 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി.

കാസര്‍കോട്ടെ ഇസ്മായില്‍ പുത്തൂര്‍ അബ്ദുല്ല(38)യെയാണ് എയര്‍ കസ്റ്റംസ് ഇൻ്റെലിജന്‍സ് അറസ്റ്റ് ചെയ്‌തത്. സ്വര്‍ണ്ണം ചെറുകഷണങ്ങളാക്കി ഈന്തപ്പഴങ്ങള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

പിടികൂടിയ സ്വര്‍ണ്ണത്തിന് ആഭ്യന്തര വിപണിയില്‍ 10,47,200 രൂപ വിലവരും. മസ്‌ക്കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇസ്‌മായില്‍ കരിപ്പൂര്‍ വിമാന താവളത്തിൽ എത്തിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഈന്തപ്പഴങ്ങള്‍ക്ക് ഉള്ളില്‍ 38 ചെറുസ്വര്‍ണ്ണ കഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

0Shares