വയനാട്ടിലെ വാഹന പരിശോധന; കർണാടക ബസിൽനിന്നും ഒന്നര കോടി രൂപയുടെ സ്വർണാഭരണം പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ടിലെ വാഹന പരിശോധന;  കർണാടക ബസിൽനിന്നും ഒന്നര കോടി രൂപയുടെ സ്വർണാഭരണം പിടികൂടി

വയനാട് ജില്ലയിലെ മാനന്തവാടി തോൽപ്പെട്ടി ചേക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണം പിടികൂടി. തൃശൂർ സ്വദേശി നമ്പൂകുളം വീട്ടിൽ അനുലാലിനെ (30) കസ്റ്റഡിയിലെടുത്തു.

തുടർ നടപടികൾക്കായി അനുലാലിനെയും തൊണ്ടിമുതലും ജി.എസ്.ടി വകുപ്പിന് കൈമാറി. എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജി. രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് സ്വർണം പിടികൂടിയത്. മൈസൂരിൽ നിന്നു എറണാകുളത്തേക്ക് പോകുന്ന കർണാടക ബസിൽനിന്നാണ് പണം പിടികൂടിയത്.

0Shares