പൊലീസ് സേനക്ക് നാണക്കേട്; ഡി.വൈ.എസ്.പിക്കും പൊലീസുകാര്‍ക്കും ഗുണ്ടാ നേതാവിൻ്റെ വിരുന്ന്, റൂറല്‍ എസ്.പി റിപ്പോര്‍ട്ട് നല്‍കി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പൊലീസ് സേനക്ക് നാണക്കേട്; ഡി.വൈ.എസ്.പിക്കും പൊലീസുകാര്‍ക്കും ഗുണ്ടാ നേതാവിൻ്റെ വിരുന്ന്, റൂറല്‍ എസ്.പി റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: ഡി.വൈ.എസ്.പിക്കും പൊലീസുകാര്‍ക്കും ഗുണ്ടാ നേതാവിൻ്റെ വിരുന്ന്. തമ്മനം ഫൈസലാണ് അങ്കമാലിയിലെ വീട്ടില്‍ വിരുന്ന് ഒരുക്കിയത്. ഞായറാഴ്‌ച വൈകീട്ട് ഏഴ് മണിവരെ നടന്ന പരിപാടിയിലാണ് ആലപ്പുഴയിലെ ഡി.വൈ.എസ്.പിയും മൂന്ന് പൊലീസുകാരും പങ്കെടുത്തത്.

അങ്കമാലി പൊലീസ് ഫൈസലിൻ്റെ വീട്ടില്‍ എത്തിയപ്പോള്‍ ഡി.വൈ.എസ്.പി ബാത്റൂമില്‍ ഒളിച്ചതായും പറയുന്നു. സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് പൊലിസുകാരെ സസ്‌പെണ്ട് ചെയ്‌തു.

പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരാള്‍ ഡി.വൈ.എസ്.പിയുടെ ഡ്രൈവറും മറ്റൊരാള്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ജോലി ചെയ്യുന്ന പൊലിസുകാരനുമാണ്.

അത്തരം സംഭവങ്ങൾ നടന്നിട്ടില്ലെന്ന് ഫൈസൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി. ഇതില്‍ ആലുവ റൂറല്‍ എസ്.പി ഡോ.വൈഭവ് സക്‌സേന ഐ.പി.എസ്‌ റിപ്പോര്‍ട്ട് നല്‍കി.

0Shares