
കാസര്‍കോട്:കളക്ടറേറ്റിലെ ഗാന്ധി പ്രതിമ നിര്‍മാണത്തിന് 22 വര്‍ഷം മുന്‍പ് രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ മുന്‍ എം. എല്‍. എ യും ഗാന്ധിയനുമായ കെ.പി. കുഞ്ഞിക്കണ്ണനാണ്. പ്രതിമ നിര്‍മാണം ജനുവരി 30 ന് പൂര്‍ത്തീകരിക്കുന്നതിനാണ് ശില്‍പിയ്ക്ക് കരാര്‍ നല്‍കിയത്. എന്നാല്‍ വെങ്കല പ്രതിമയുടെ നിര്‍മാണത്തിന് കൂടുതല്‍ സമയം വേണമെന്ന് ശില്‍പി ആവശ്യപ്പെട്ടതിനാല്‍ മാര്‍ച്ച് 12 വരെ സമയം നീട്ടി നല്‍കിയിരുന്നതായി കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു..

തുടര്‍ന്ന് കോവിഡ് 19 നിര്‍വ്യാപനത്തിന് ഏര്‍പ്പെടുത്തിയ ലോക് ഡൗണും അസംസ്‌കൃത വസ്തുക്കളുടെ അഭാവവും നിമിത്തം ശില്‍പി ഓഗസ്റ്റ് 30 വരെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ശില്‍പ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ തുക പൂര്‍ണമായും ശില്‍പിക്ക് നല്‍കുകയുള്ളൂ. പ്രധാനമായും ഇത്തരം സാമ്പത്തിക കാര്യങ്ങളാണ് ഈ വിഷയത്തില്‍ കളക്ടറേറ്റില്‍ കൈകാര്യം ചെയ്യുന്നത്. ബാക്കി എല്ലാ വിഷയങ്ങളും കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
എല്ലാ വെങ്കലശില്‍പങ്ങളും ആദ്യം മദര്‍ മൗള്‍ഡ് ശില്‍പം വച്ചാണ് ഉദ്ഘാടനം ചെയ്യുകയെന്നും ഈ ശില്‍പത്തെ കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം കൂടി പരിഗണിച്ച് വെങ്കല പ്രതിമ പൂര്‍ത്തിയാക്കുന്നതാണ് രീതിയെന്നും ശില്‍പി കമ്മിറ്റിയെ അറിയിച്ചിരുന്നു. ഇതിന് കമ്മിറ്റി അംഗീകാരം നല്‍കി യിരുന്നു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മിറ്റി ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്നും അദ്ദേഹം അറിയിച്ചു.
