കള്ളക്കടത്ത് സ്വർണവുമായി അറസ്റ്റിലായ ചിത്താരി സ്വദേശിക്കെതിരെ കൂടുതൽ അന്വേഷണം; കേസ് കസ്റ്റംസിന്, ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് പോലീസ് പിടികൂടിയത്

You are currently viewing കള്ളക്കടത്ത് സ്വർണവുമായി അറസ്റ്റിലായ ചിത്താരി സ്വദേശിക്കെതിരെ കൂടുതൽ അന്വേഷണം; കേസ് കസ്റ്റംസിന്, ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് പോലീസ് പിടികൂടിയത്

കാഞ്ഞങ്ങാട് / കാസർകോട്: കള്ളക്കടത്ത് സ്വർണവുമായി പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്‌ത സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് കേസ് കസ്റ്റംസിന് കൈമാറി. ചിത്താരി, വി.പി റോഡ്, അസ്‌കർ മൻസിൽ, മുഹമ്മദ്‌ കുഞ്ഞിയുടെ മകൻ നിസാർ(36) ആണ് സ്വർണക്കടത്തിൽ അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ.പി.എസിൻ്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്‌ നിസാറിൽ നിന്നും സ്വർണം പിടികൂടിയത്.

ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി ഷൈനിൻ്റെ നേതൃത്വത്തിൽ ചൊവാഴ്‌ച രാവിലെ കാഞ്ഞങ്ങാട് പുതിയകോട്ടയിലാണ് വാഹന പരിശോധന നടത്തിയത്. കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി ചിത്താരിയിലേക്ക് കാറിൽ വരികയായിരുന്ന യാത്രക്കാരൻ്റെ ബാഗിൽ സൂക്ഷിച്ച എമർജൻസി ലൈറ്റിൻ്റെ അകത്ത് ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന 858 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. പോലീസ് സംഘത്തിൽ എ.എസ്.ഐ ശശിധരൻ, സി.പി.ഒ സുജിത്, ഡ്രൈവർ സനൂപ് എന്നിവരും ഉണ്ടായിരുന്നു.

0Shares