രാമക്ഷേത്ര നിർമാണംത്തിനുള്ള ധനസമാഹരണ ക്യാമ്പയിൻ അവസാനിച്ചു;​ ലഭിച്ചത് 2000 കോടിയിലധികമെന്ന് റിപ്പോർട്ട്

  • Post category:news
  • Reading time:1 min read
You are currently viewing രാമക്ഷേത്ര നിർമാണംത്തിനുള്ള ധനസമാഹരണ ക്യാമ്പയിൻ അവസാനിച്ചു;​ ലഭിച്ചത് 2000 കോടിയിലധികമെന്ന് റിപ്പോർട്ട്

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായുള്ള ധനസമാഹരണ കാമ്പയിൻ അവസാനിപ്പിച്ചു. 2000 കോടിയിലധികം രൂപ​യാണ് ഇതുവരെ സമാഹരിച്ചതെന്നാണ് വിവരം. സംഭാവന ലഭിച്ച തുക മുഴുവൻ ബാങ്കിൽ നിക്ഷേപിച്ചതായും തുക മുഴുവൻ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

നേരത്തേ സംഭാവനയായി​ വെള്ളിക്കട്ടികൾ നൽകരുതെന്ന്​ അഭ്യർഥിച്ച്​ ശ്രീറാം ജന്മഭൂമി തീർഥ ട്രസ്​റ്റ്​ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ബാങ്ക്​ ലോക്കറുകളിൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനെത്തുടർന്നായിരുന്നു അഭ്യർഥന.
സാംസ്​കാരിക-രാഷ്​ട്രീയ രംഗത്തെ നിരവധി പ്രമുഖർ രാമക്ഷേത്രത്തിന്​ സംഭാവന നൽകിയിരുന്നു.

ഡിസംബറിലാണ്​ രാമക്ഷേത്രത്തിന്​ സംഭാവന പിരിക്കാൻ​ 44 ദിവസത്തെ കാമ്പയിൻ ആരംഭിക്കുന്നത്​. 55 കോടി പേരിൽനിന്ന്​ സംഭാവന പിരിക്കാനായിരുന്നു നീക്കം. രാമക്ഷേത്രത്തിന്​ 1100 കോടി രൂപയോളം നിർമാണച്ചെലവ് വരുമെന്നായിരുന്നു കണക്കുകൂട്ടൽ. മൂന്നരവർഷത്തിനകം ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാക്കാനാണ്​ ശ്രമം.

0Shares