കേരളം കൊവിഡ് പരിശോധന മാനദണ്ഡങ്ങൾ പുതുക്കി; ഇനിമുതൽ ജലദോഷവും പനിയുമുള്ളവർ ആന്റിജൻ ടെസ്റ്റ് നടത്തണം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളം കൊവിഡ് പരിശോധന മാനദണ്ഡങ്ങൾ പുതുക്കി; ഇനിമുതൽ ജലദോഷവും പനിയുമുള്ളവർ ആന്റിജൻ ടെസ്റ്റ് നടത്തണം

കേരളത്തിലെ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഇനി ജലദോഷം, പനി എന്നിവ ഉള്ളവർ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവ് ആണെങ്കിൽ പി.സി.ആർ പരിശോധന നടത്തണം. 60 വയസിന് മുകളിലുള്ളവർക്കും ഗർഭിണികൾക്കും കുട്ടികൾക്കും പി.സി.ആർ പരിശോധന നടത്തണമെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു.

കടുത്ത ശ്വാസകോശ പ്രശ്‌നങ്ങൾ ഉള്ളവർക്കും ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവ് ആയാൽ അന്ന് തന്നെ പി.സി.ആർ പരിശോധന നടത്തണം. കണ്ടെയിൻമെന്റ് മേഖലയിൽ നിന്ന് വരുന്നവർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിലും ആന്റിജൻ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ തീരുമാനം.സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തി പി.സി.ആർ പരിശോധന നടത്തണമെന്നും പുതുക്കിയ പരിശോധനാ മാനദണ്ഡത്തിൽ പറയുന്നു.

സമ്പർക്ക പട്ടികയിൽ വന്ന ആരോഗ്യ പ്രവർത്തകരും മുൻനിര ജീവനക്കാരും പി.സി.ആർ പരിശോധന നടത്തണം. പരോളിൽ പോകുമ്പോഴോ തിരികെ വരുമ്പോഴോ തടവുകാർക്ക് ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് വന്നുപോയ ആൾക്ക് വീണ്ടും ലക്ഷണങ്ങൾ വന്നാൽ പി,സി,ആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

0Shares