കേരളത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം; ഇനിമുതല്‍ ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം; ഇനിമുതല്‍ ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം

കേരളത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവങ്ങൾ മത്രമേ ഇനി അനുവധിക്കൂ. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നും സർക്കാർ വ്യക്തമാക്കി. വരുന്ന രണ്ടാഴ്ച കടുത്ത നിയന്ത്രണങ്ങൾ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അനുമതി തേടി കോവിഡ് ജാഗ്രതാ പോർട്ടലിൽ നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും. അതേസമയം പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി അനുമതിയില്ല. വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ തുടരും. ട്യൂഷൻ ക്ലാസുകൾ പ്രവർത്തിക്കുന്നത് കർശനമായി നിയന്ത്രിക്കാനും തീരുമാനമായി. ഹോസ്റ്റലുകളിൽ കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശിച്ചു.

കോവിഡ് പ്രതിരോധത്തിനായി വാർഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനമായി. അതേസമയം ബീച്ചുകളിലും പാർക്കുകളിലും പോലീസിന്‍റെ കർശന നിരീക്ഷണം ഉണ്ടാകും. സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേകം വാക്‌സിനേഷൻ ക്യാമ്പ് ഉണ്ടായിരിക്കും.

0Shares