ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാൻ ഗൂഗിള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാൻ ഗൂഗിള്‍

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ഇന്ന് ഇന്ത്യയില്‍ കൂടുതല്‍ ആളുകളും മൊബൈല്‍ ഡാറ്റയാണ് ഉപയോഗിക്കുന്നതെന്നും അതിനാല്‍ സ്റ്റേഷനുകളിള്‍ സൗജന്യ വൈഫൈ നല്‍കുക വഴി തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും ഗൂഗിള്‍ അറിയിച്ചു. അഞ്ച് വര്‍ഷം മുമ്പ് ഗൂഗിളിന്‍റെ ടെക്‌നോളജി പാര്‍ട്ണര്‍ഷിപ്പോടു കൂടിയാണ് ഈ സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്.

‘പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ ലളിതവും വില കുറഞ്ഞതുമായിരിക്കുകയാണ്. ആഗോളതലത്തില്‍ കണക്ടിവിറ്റി മെച്ചപ്പെടുകയും ആളുകള്‍ക്ക് താങ്ങാവുന്ന വിധത്തിലേക്ക് ഇന്റര്‍നെറ്റ് സേവനം മാറിയിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റാ നിരക്കില്‍ 95 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ടെന്ന് ട്രായിയുടെ 2019-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താക്കള്‍ മാസം ശരാശരി 10 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ റെയില്‍ടെല്‍ തുടര്‍ന്നും സൗജന്യ വൈഫൈ സേവനം രാജ്യത്ത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. 5600ഓളം റെയില്‍വേ സ്റ്റേഷനുകളിലാണ് നിലവില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം ഉള്ളത്.

0Shares