കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികള്‍ കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികള്‍ കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയില്‍

കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികള്‍ പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഷഹാദ് മുഹമ്മദ്, അസ്മല്‍, പത്തനം തിട്ട സ്വദേശികളായ അജിന്‍ കെ.ജി വര്‍ഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്.

ഡാര്‍ക് വെബ്ബില്‍ നിന്നും മയക്കു മരുന്നുകള്‍ വാങ്ങിയശേഷം പബ്ബുകള്‍ വഴി യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. രണ്ട് കിലോഗ്രാം എല്‍എസ്ഡി സ്ട്രിപ്പുകള്‍, 110 ഗ്രാം എംഡിഎംഎ, 10 എക്‌സ്ടസി ടാബ്ലെറ്റുകള്‍, അഞ്ച് കിലോഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1.25 കോടി രൂപ വിലമതിക്കുന്ന മയക്കു മരുന്നുകളാണ് ഇവയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആന്റി നാര്‍ക്കോട്ടിക് വിഭാഗം അറിയിച്ചു.

0Shares