
തൃശ്ശൂർ: പുത്തൂരിനടുത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പുത്തൂര്‍ കൈനൂർ ചിറയിൽ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം.
അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ, അർജുൻ അലോഷ്യസ് എന്നിവരാണ് മരിച്ചത്. അബി ജോൺ എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളജ് വിദ്യാർത്ഥിയാണ്. മരിച്ച മറ്റ് മൂന്ന് പേർ തൃശ്ശൂർ സെൻ്റ് തോമസ് കോളജിലെ വിദ്യാർത്ഥികളാണ്.

നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. മൃതദേഹങ്ങൾ കരയിൽ എത്തിച്ചു. പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
സ്‌കൂബ ടീമും സ്ഥലത്ത് എത്തി. മൃതദേഹങ്ങൾ പോലീസ് ഇൻക്വസ്റ്റ് നടത്തി മോർച്ചറിയിലേക്ക് മാറ്റി. ചിറയിൽ നല്ല ഒഴുക്കുണ്ടായിരുന്നു എന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കൂടുതൽ വിവരങ്ങളും അപകട കാരണങ്ങളും വ്യക്‌തമായില്ല.
