
മലപ്പുറത്ത് അപൂര്‍വ ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി.നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതുന്ന ഇവയെ പാടങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, നിര്‍മ്മലഗിരി കോളേജ്, ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം തുടങ്ങിയവരുടെ സംയുക്ത ഗവേഷണത്തിലാണ് അപൂര്‍വ മത്സ്യകുടുംബത്തെ കണ്ടെത്തിയത്.

കണ്ടെത്തിയ മത്സ്യങ്ങളെ ജീവനുളള ഫോസിലുകള്‍ എന്നാണ് ഗവേഷക സംഘം വിശേഷിപ്പിക്കുന്നത്. ഇതില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. കേരളത്തില്‍ പത്തോളം പ്രബലമായ ഭൂതല മത്സ്യങ്ങളുണ്ടെങ്കിലും ഇപ്പോള്‍ കണ്ടെത്തിയ മത്സ്യങ്ങള്‍ ഇവിടെ എങ്ങനെ എങ്ങനെ എത്തിയെന്നത് വ്യക്തമല്ല.
