പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണം: ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ശില്പശാല ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണം:  ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ശില്പശാല ഉദ്ഘാടനം ചെയ്തു

കാസർകോട്: 2022 -23 വര്‍ഷത്തെ സംയുക്ത പദ്ധതികളുടെ രൂപീകരണത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി ബേക്കല്‍ റെഡ്മൂണ്‍ ബീച്ച് പാര്‍ക്കില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഇ ചന്ദ്രശേഖരന്‍ എം. എല്‍. എ ശില്പശാല ഉദ്ഘാടനം ചെയ്തു. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ അവ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ശില്‍പശാലയില്‍ കാഞ്ഞങ്ങാട് ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ് മായ, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ. സി. രാമചന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares