അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു. 86 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നവംബര്‍ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മുതല്‍ ശ്വാസ തടസ്സം രൂക്ഷമാകുകയും തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില വഷളാകുകയും ചെയ്തിരുന്നു.

ഇദ്ദേഹം മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ആഗസ്ത് 25ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ട അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബര്‍ 25ന് ആണ് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നീട് കോവിഡ് അനന്തര അസ്വസ്ഥതകളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ശനിയാഴ്ച വൈകിട്ട് ആരോഗ്യനില മോശമായ അദ്ദേഹം അല്പം മുന്‍പ് മരണപ്പെടുകയായിരുന്നു.

0Shares