
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി വിവിധ ഇടപെടലുകളുടെ അനിവാര്യത നമ്മെ ഓര്‍മപ്പെടുത്തുന്നു. സമൂഹത്തിെൻ്റെ പ്രത്യേക പരിഗണനയും സുസ്ഥിരവുമായ പരിചരണവും അര്‍ഹിക്കുന്നവരാണ് ഭിനശേഷിക്കാര്‍. ഇവരില്‍ തീവ്രമായ ബുദ്ധിപരമായ വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. “എനിക്ക് ശേഷം എന്ത്? എന്നൊരു ചോദ്യം അവരുടെ ഉളളില്‍ മുഴങ്ങുന്നുണ്ട് .
ജീവിതത്തിന്‍റെ നല്ലൊരു പങ്ക് തങ്ങളുടെ കുട്ടിക്ക് വേണ്ടി ചെലവഴിച്ചതിന് ശേഷം അവരുടെ പ്രധാന ഉത്കണ്ഠ അവരുടെ മരണശേഷം കുട്ടിയുടെ കാര്യം എന്താകും എന്നതിനെക്കുറിച്ചാണ്. അവരുടെ കുട്ടി അവര്‍ക്ക് ശേഷവും പരിചരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യണമെന്നും അവര്‍ സുഖമായിരിക്കുമെന്നും അവരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.
ഇതില്‍ കുട്ടിയുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയും അവരുടെ ചികിത്സാ ആവശ്യങ്ങളായ പരിചരണം, മരുന്ന് കഴിക്കല്‍, മുടങ്ങാതെ ചികിത്സാ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു.

തങ്ങളുടെ കാലശേഷം മക്കളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിക്കാനും അവരുടെ സമഗ്രമായ ഉന്നമനം ഉറപ്പു വരുത്താനാവശ്യമായ സാഹചര്യം ഉണ്ടാവണമെന്ന് രക്ഷിതാക്കളുടെ ആവശ്യത്തിനു മുന്നില്‍ മുഖം തിരിക്കാൻ പരിഷ്‌കൃത സമൂഹത്തിന് കഴിയില്ല.
ഇവര്‍ക്കായി സമഗ്ര പദ്ധതികള്‍ വിവിധ കേന്ദ്രങ്ങളുടെ ഏകോപനം വഴി നടപ്പിലാക്കേണ്ടതുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെ കീഴില്‍ നിലവിലുണ്ടെങ്കിലും ഇവയുടെ ഏകോപനത്തില്‍ ഉള്ള കുറവ് പലപ്പോഴും ആവശ്യക്കാരായ ഗുണഭോക്താക്കള്ളിലേക്ക് എത്തിച്ചേരുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ഭിന്നശേഷി സൗഹൃദമായ സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുക എന്നത് ഏതൊരു പരിഷ്‌കൃത സമൂഹത്തിനും അനിവാര്യതയാണ്. അവരെ മനസ്സിലാക്കി ഉള്‍ക്കൊള്ളുക, അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാവുക, അവര്‍ക്ക് അനുയോജ്യമായ സാമൂഹ്യ പങ്കാളിത്തത്തിനുള്ള സംഘങ്ങളും ഉറപ്പുവരുത്തുക എന്നുള്ളത് ആവശ്യമാണ്.
ആവശ്യമായ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. അതോടൊപ്പം ഇവരുടെ രക്ഷിതാക്കള്‍ക്കും അവരുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ സുസ്ഥിരത ഉറപ്പുവരുത്തേണ്ടതും അനിവാര്യമായ ഘടകമാണ്. ഭിന്നശേഷി സൗഹൃദ സമൂഹം സൃഷ്ടിക്കപ്പെടേണ്ടത് ഒരു ബാധ്യതയില്‍ ഉപരി നമ്മുടെ കടമയാണ് എന്ന ബോധ്യം എല്ലാവരും ഉണ്ടാവേണ്ടതാണ് എന്നതാണ് പ്രധാനകാര്യം.
ഡോ. റഹീമുദ്ധീന്‍ പി.കെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ആരോഗ്യവകുപ്പ്, കേരള സര്‍ക്കാര്‍. (ഗവ. മാനസികാരോഗ്യ കേന്ദ്രം, തൃശൂര്‍)
