കര്‍ണാടകയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അടുത്ത 14 ദിവസം അനുവദിക്കുക ഒരേവിലാസത്തിലേക്കുള്ള ദിവസേന യാത്ര മാത്രം

  • Post category:local news
  • Reading time:1 min read
You are currently viewing കര്‍ണാടകയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അടുത്ത 14 ദിവസം അനുവദിക്കുക ഒരേവിലാസത്തിലേക്കുള്ള  ദിവസേന യാത്ര മാത്രം

കാസര്‍കോട്: കര്‍ണ്ണാടകയിലേക്ക് ജോലി ആവശ്യാര്‍ത്ഥം ദിവസേന ഒരേവിലാസത്തിലേക്ക് പോയിവരുന്നവര്‍ക്ക്മാത്രമേ അടുത്ത 14 ദിവസത്തേക്ക് കാസര്‍കോട് പാസ് അനുവദിക്കൂ. ഇങ്ങനെ പോയിവരുന്നവര്‍ ഏഴ്ദിവസം കൂടുമ്പോള്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകുകയും വേണം. ഇതിനുള്ള സൗകര്യം തലപ്പാടിയില്‍ ഒരുക്കിയിട്ടുണ്ട്.

ദിവസേന പോയി വരേണ്ടവര്‍ കോവിഡ്19ജാഗ്രതാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.തൊഴില്‍ദാതാവിന്‍റെ പേര്,വിലാസം ,ഫോണ്‍ നമ്പര്‍ അടക്കമുള്ള സാക്ഷ്യപത്രവും പാസിന് അപേക്ഷിക്കുന്നയാള്‍ ഹാജരാക്കണം.

അപേക്ഷയില്‍ റ്റു എന്ന കോളത്തില്‍ സ്വന്തം മേല്‍വിലാസവും ഫ്രം എന്ന കോളത്തില്‍ ജോലിചെയ്യുന്നിടത്തെ മേല്‍വിലാസമുമാണ് രേഖപ്പെടുത്തേണ്ടത്. ടു എന്ന കോളത്തില്‍ കര്‍ണാടകയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ വിവരവും അനുബന്ധമായി ചേര്‍ക്കണം.

0Shares