ആരും പട്ടിണി കിടക്കരുത് പദ്ധതി; വീടുകളിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ആരും പട്ടിണി കിടക്കരുത് പദ്ധതി; വീടുകളിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കുറ്റിക്കോൽ/ കാസർകോട്: സി.പി.ഐ (എം) കുറ്റിക്കോൽ ബ്രാഞ്ചും ഡിവൈ.എഫ്.ഐ യൂണിറ്റും സംയുക്തമായി ബ്രാഞ്ച് പരിധിയിലെ മുഴുവൻ വീടുകളിലും പച്ചക്കറി പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഏരിയ സെക്രട്ടറി സി.ബാലൻ ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് സെക്രട്ടറി പി.മാധവൻ സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ യുണിറ്റ് സെക്രട്ടറി സുജിത് എ.കെ അധ്യക്ഷനായി. ബേഡകം ബ്ലോക്ക് സെക്രട്ടറി കെ.സുധീഷ്. ലോക്കൽ സെക്രട്ടറി ടി.ബാലൻ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് പി.ഗോപിനാഥൻ മേഖല സെക്രട്ടറി എൻ.നിവേത് തുടങ്ങിയവർ സംബന്ധിച്ചു.

0Shares