ഭക്ഷണത്തിന് രുചിയില്ല; ഭര്‍ത്താവ് ചപ്പാത്തിക്കോലു കൊണ്ട് ഭാര്യയുടെ മൂക്ക് തകര്‍ത്തു

  • Post category:news
  • Reading time:1 min read
You are currently viewing ഭക്ഷണത്തിന് രുചിയില്ല; ഭര്‍ത്താവ് ചപ്പാത്തിക്കോലു കൊണ്ട് ഭാര്യയുടെ മൂക്ക് തകര്‍ത്തു

ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച്‌ ചപ്പാത്തിക്കോല്‍ കൊണ്ട് ഭര്‍ത്താവ് ഭാര്യയെ പൊതിരെ തല്ലി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന 39കാരന്‍ അഭിജീത്ത് സൊങ്കുലെ അന്ധേരി ഈസ്റ്റിലാണ് ഭാര്യ ജ്യോതിയോടൊപ്പം താമസിക്കുന്നത്.

ഭാര്യ ഉണ്ടാക്കിയ കിച്ചടിയുടെ രുചി ഇഷ്ടപ്പെടാതിരുന്ന ഇയാള്‍ ചപ്പാത്തിക്കോല്‍ കൊണ്ട് ഭാര്യയെ പൊതിരെ തല്ലുകയായിരുന്നു. കിച്ചടി കഴിച്ചതിനു ശേഷം അടുക്കളയിലേക്ക് കുതിച്ചെത്തിയ സൊങ്കുലെ ചപ്പാത്തിക്കോലെടുത്ത് ജ്യോതിയുടെ മൂക്കിനും വയറിനും പുറത്തും അടിക്കുകയായിരുന്നു.

മൂക്ക് തകര്‍ന്ന് രക്തം വരാന്‍ തുടങ്ങി. ജ്യോതിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി ജ്യോതിയെ രക്ഷിച്ചു. മര്‍ദ്ദിക്കുന്നതിനിടയില്‍ കരയരുതെന്ന് സൊങ്കുലെ ഭീഷണിപ്പെടുത്തിയിരുന്നതായും നിലവിളിച്ചാല്‍ കൊല്ലുമെന്ന് പറഞ്ഞെന്നും ജ്യോതി പറഞ്ഞു.

ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടല്ലെന്നും ജ്യോതി പൊലീസിനോട് പറഞ്ഞു. ജ്യോതിയെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 324, 323, 504, 506 (2) പ്രകാരം സൊങ്കുലെയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

0Shares