മാംസത്തിനായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നും പട്ടികളെ ഒഴിവാക്കും; തീരുമാനവുമായി ചൈന

  • Post category:news
  • Reading time:1 min read
You are currently viewing മാംസത്തിനായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നും പട്ടികളെ ഒഴിവാക്കും; തീരുമാനവുമായി ചൈന

മനുഷ്യര്‍ പട്ടിയിറച്ചി ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പട്ടികള്‍ മനുഷ്യനോട് ഇണക്കമുള്ള ജീവികളാണെന്നും അന്തര്‍ദ്ദേശീയ തലത്തില്‍ ഇറച്ചിക്കു വേണ്ടി വളര്‍ത്താവുന്ന മൃഗങ്ങളെന്ന് അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ചൈനീസ് കാര്‍ഷിക മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.

മാംസത്തിനായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നും പട്ടികളെ ഒഴിവാക്കാനുള്ള തീരുമാനവും വന്നിട്ടുണ്ട്. ഷെന്‍ജെന്‍ നഗരത്തില്‍ ഇതിനകം തന്നെ പട്ടിയിറച്ചിയുടെ ഉപഭോഗം അവസാനിപ്പിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ചൈന പട്ടികളെയും വന്യമൃഗങ്ങളെയും ഇറച്ചിക്കായി ഉപയോഗിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇത്തരം ഇറച്ചികള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ ലോകത്തിനു തന്നെ ഭീഷണിയാണെന്ന അഭിപ്രായത്തിന് പിന്തുണയേറുന്നുണ്ട്. ഇതോടൊപ്പം മൃഗസ്നേഹികളില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉയര്‍ന്നു വന്നിരുന്നത്. ചൈനയുടെ ഈ നീക്കത്തെ വലിയ മുന്നേറ്റമായാണ് ഹ്യൂമേന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്‍റെ നേതൃത്വത്തിലുള്ള വെന്‍ഡി ഹിഗ്ഗിന്‍സ് ചൂണ്ടിക്കാട്ടുന്നു.

ചൈനയിലെ ഭൂരിഭാഗം പേരും പട്ടിയിറച്ചി കഴിക്കാറില്ല എന്നതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. ഒരു ന്യൂപക്ഷത്തിനു വേണ്ടിയാണ് ഇവയെ ഇറച്ചിക്കു വേണ്ടി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.

0Shares