പ്രളയ സെസ്സ്‌ നിര്‍ത്തലാക്കണം; കെ.ടി.ജി.ഡി. ഡബ്ല്യു.എ കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി

  • Post category:local news
  • Reading time:1 min read
You are currently viewing പ്രളയ സെസ്സ്‌ നിര്‍ത്തലാക്കണം; കെ.ടി.ജി.ഡി. ഡബ്ല്യു.എ കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി

കാസര്‍കോട്‌: കോറോണ്‌ ലോക്ക്‌ഡൗണും, സാമ്പത്തിക പ്രതിസന്ധിയും സാരമായി ബാധിച്ച്‌ വ്യാപാരമേഖല മൊത്തതില്‍ കഷ്‌ടപ്പെടുന്ന അവസ്ഥയില്‍ പ്രളയ സെസ്സ്‌ എടുത്ത്‌ കളയണമെന്ന്‌ കേരള ടെക്‌സറ്റൈല്‍സ്‌ ആന്റ്‌ ഗാര്‍മെന്റ്‌ഡീലോര്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട്‌മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കാസര്‍കോട്‌ ടൗണില്‍ നിന്നും രാത്രി കാലങ്ങളില്‍ കാഞ്ഞങ്ങാട്‌, തലപ്പാടി ഭാഗത്തേക്ക്‌ പൊതു ഗതാഗത സംവിധാനമില്ലാത്തതും വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. ഇതിനും പരിഹാരം കാണണമെന്ന്‌ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്‌ കെ. അഹമദ് ഷെരീഫ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. കെ.ടി.ജി.ഡി. ഡബ്ല്യു.എ ജില്ലാ പ്രസിഡണ്ട്‌ സജി. കെ.ജി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്‌ പ്രസിഡണ്ട്‌ എ.കെ മൊയ്‌തീന്‍ കുഞ്ഞി പ്രഭാഷണം നടത്തി. ഹസന്‍ അഷരഫ്‌ ഫാബ്രിക്‌സ്‌, എ.എ.അസീസ്‌, അഷറഫ്‌ സുല്‍സണ്‍, കുഞ്ഞിരാമന്‍ പെരിയ, സിബി, അശോകന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ : അഷറഫ്‌ ഐവ (പ്രസിഡണ്ട്‌), ഹിമ ഇഖ്‌ബാല്‍, ശശിധരന്‍ മുള്ളേരിയ, ചന്ദ്രമണി (വൈസ്‌ പ്രസിഡണ്ടുമാര്‍) ഹാരിസ്‌ സെനോറ (ജനറല്‍ സെക്രട്ടറി) റഹ്‌ മാന്‍ തൊട്ടാന്‍, റഫീഖ്‌ ഒറീവ്‌, (ജോ.സെക്രട്ടറിമാര്‍) സമീര്‍ ലിയ (ട്രഷറര്‍).

0Shares