
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരര്‍ അധികാരം പിടിച്ചതോടെ പാലായനം ചെയ്യാനുള്ള ശ്രമവുമായി ആയിരങ്ങൾ കാബൂൾ എയർപ്പോർട്ടിൽ എത്തിയിരുന്നു. വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ ദാരുണമായി മരണപ്പെട്ടു. വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മരിച്ചത്. കാബൂളിൽ നിന്ന് വിമാനം പറന്നുയർന്നയുടൻ രണ്ടുപേർ വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തെഹ്റാന ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടിട്ടുണ്ട്. വിമാനത്തിന്‍റെ ടയറിനോട് ചേർന്നുള്ള ഭാഗത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചായിരുന്നു ഇവർ അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ശ്രമം വിഫലമായി.
അതേസമയം കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. വ്യോമമേഖല പൂർണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്.
താലിബാൻപിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായാണ് സൂചന .
