
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കാസര്‍കോട് ജില്ലയില്‍ പൊതുമരാമത്ത് വിഭാഗത്തിന് അഭിമാനിക്കാനേറെയുണ്ട്. അഞ്ച് വര്‍ഷത്തിനിടെ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം 49,85,25,138 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കിയത്. ജില്ലയിലെ ഏറ്റവും നീളം കൂടിയ കോട്ടപ്പുറം പാലവും മലബാറിലെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലവും നാടിന് സമര്‍പ്പിച്ചത് ഇക്കാലയളവിലാണ്.

മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച വിദ്യാഗിരി പാലം, കോട്ടപ്പുറം പാലം, പൈനിക്കര പാലം, കോരത്തിന്‍ കുണ്ട് പാലം, കണ്ണന്‍കൈ പാലം മുല്ലച്ചേരി പാലത്തിന്‍റെ നിര്‍മ്മാണം ഏറ്റവും ശ്രമകരായ ആയംകടവ് പാലം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്ന് നല്‍കുകയും ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന പുതിയ പത്ത് പാലങ്ങള്‍ അനുവദിച്ച് നിര്‍മ്മാണം നടക്കുന്നു.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തോട്ടുകര പാലം,ഏണിച്ചാല്‍ പാലം,പെരുമ്പട്ട പാലം, പാലത്തറ പാലം, രാമന്‍ചിറ പാലം,പോത്തന്‍ കണ്ടം പാലം, ഉദുമ മണ്ഡലത്തില്‍ മുല്ലച്ചേരി പാലം, പള്ളത്തൂര്‍ പാലം, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ തടിയന്‍ വളപ്പ് പാലം, കുമ്പളപ്പള്ളി പാലം, എന്നീ പത്ത് പാലങ്ങളാണ് ഈ അഞ്ച് വര്‍ഷത്തിനിടെ അനുവദിച്ചത്.ഇതില്‍ ഉദുമ മുല്ലച്ചേരി മൈലാട്ടി റോഡില്‍ മുല്ലച്ചേരി തോടിന് കുറുകെ മൂന്ന് കോടി ചിലവിട്ട് നിര്‍മ്മിച്ച മുല്ലച്ചേരി പാലം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്തു ഗതാഗതത്തിന് തുറന്ന് നല്‍കി.
പടന്ന പിലിക്കേട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ബാലന്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന തോട്ടുകര പാലവും ദേലം പാടി പഞ്ചായത്തിനെയും കര്‍ണ്ണാടകയിലെ ഈശ്വരമംഗലത്തെയും ബന്ധിപ്പിക്കുന്ന പള്ളത്തൂര്‍ പാലവും അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. പല്ലച്ചേരി പാലം നബാര്‍ഡിന്‍റെ സഹകരണത്തോടെയും തോട്ടുകര പാലം ബജറ്റില്‍ ഉള്‍പ്പെടുത്തിയുമാണ് നിര്‍മ്മിച്ചത്. മറ്റ് എച്ച് പാലങ്ങള്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം.
