കൊളത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, ഗുരുതരമായവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing കൊളത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, ഗുരുതരമായവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുണ്ടംകുഴി കാസർകോട്: കൊളത്തൂര്‍ അഞ്ചാം മൈലില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഞായറാഴ്‌ച വൈകിട്ടാണ് അപകടം നടന്നത്. കുണ്ടംകുഴിയിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് വരികയായിരുന്നവര്‍ സഞ്ചരിച്ച പാണ്ടിക്കണ്ടത്തെ കാറും കുണ്ടംകുഴി ഭാഗത്തേക്ക് പോവുകയായിരുന്ന ബറോടിയിലെ മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പാണ്ടിക്കണ്ടത്തെ മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, ഹബീബ് ചൂരിക്കോട് തട്ടുകട നടത്തുന്നയാള്‍ എന്നിവര്‍ക്ക് പരിക്കുണ്ട്. ബറോടിയിലെ പ്രതാപ്, വൈശാഖ് എന്നിവരാണ് മറ്റേ കാറിലുണ്ടായിരുന്നത്. ഇവര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares