
തൃക്കരിപ്പൂർ / കാസർകോട്: ഗ്രാമ പഞ്ചായത്തിൻ്റെ 2023- 24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്‌തു. പ്രസിഡണ്ട് വി.കെ ബാവ വിതരണം ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി അദ്ധ്യക്ഷയായി.

2.58 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശംസുദ്ധീൻ ആയിറ്റി, എം.സൗദ, മെമ്പർമാരായ ഫായിസ് ബീരിച്ചേരി, എൻ.സുധീഷ്, കെ.എൻ.വി ഭാർഗ്ഗവി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഐശ്വര്യ എസ്, എം.കെ പവിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.
