
കാസർകോട് ജില്ലയിലെ പാലവയലില്‍ പള്ളി പെരുന്നാളിനിടെ വെടിക്കെട്ടപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു.സെന്റ് ജോണ്‍സ് ദേവലായ പെരുന്നാളിനിടെയായിരുന്നു അപകടം.മാല പടക്കത്തിൻ്റെ ഗുണ്ട് ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ച് വീണ് പൊട്ടുകയായിരുന്നു.

ശനിയാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.സ്ഫോടനത്തില്‍ ആളുകള്‍ ചിതറിയോടി.വെടികെട്ട് അവസാനിക്കാറായപ്പോഴാണ് അപകടം ഉണ്ടായത്. ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
