കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ വൻ തീപിടിത്തം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ വൻ തീപിടിത്തം

കൊച്ചി: വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിനാണ് തീ പിടിച്ചത്. സൾഫർ പ്ലാൻറ് കൺവെയർ ബെൽറ്റിനാണ് ആദ്യം തീപിടിച്ചത്. മട്ടാഞ്ചേരി നിന്നുള്ള 4 യൂണിറ്റ് ഫയർഫോഴ്സും കൊച്ചിൻ ഷിപ്പിയാർഡിലെ ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ ശ്രമം നടത്തുന്നത്. ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. സർഫർ കയറ്റുന്ന കൺവെയർ ബെൽറ്റിനാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൾഫർ വീര്യം കൂടിയ വാതകമായതിനാൽ ശ്വാസ തടസ്സമടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, അതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. കൺവയർ ബൽറ്റിലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല.

0Shares