കേരളത്തിൽ ഐ.എ.എസിന് പിറകെ ഐ.പി.എസ് തലത്തിലും വന്‍ അഴിച്ചുപണി; ഫയര്‍ഫോഴ്‌സ് മേധാവിയായി ആര്‍. ശ്രീലേഖയെ നിയമിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ ഐ.എ.എസിന് പിറകെ ഐ.പി.എസ് തലത്തിലും വന്‍ അഴിച്ചുപണി; ഫയര്‍ഫോഴ്‌സ് മേധാവിയായി ആര്‍. ശ്രീലേഖയെ നിയമിച്ചു

കേരളത്തിൽ ഐ.എ.എസിന് പിറകെ ഐ.പി.എസ് തലത്തിലും സര്‍ക്കാര്‍ വന്‍ അഴിച്ചുപണി. ഫയര്‍ഫോഴ്‌സ് മേധാവിയായി ആര്‍. ശ്രീലേഖയെ നിയമിച്ചു. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം. ഗതാഗത കമീഷണറായി എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ നിയമിച്ചു.

ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍. ശങ്കര്‍ റെഡ്ഢി എന്നിവര്‍ക്ക് ഡി.ജി.പി പദവി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം ശങ്കര്‍ റെഡ്ഢി റോഡ് സേഫ്റ്റി കമീഷണറായി തുടരും.

0Shares