ക്ഷേത്രത്തില്‍ തീപിടിത്തം; ചുറ്റമ്പലത്തിൻ്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു, അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി; കെടാവിളക്കിൽ നിന്നും തീ പടർന്നതോ..?

You are currently viewing ക്ഷേത്രത്തില്‍ തീപിടിത്തം; ചുറ്റമ്പലത്തിൻ്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു, അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി; കെടാവിളക്കിൽ നിന്നും തീ പടർന്നതോ..?

കൊല്ലം: മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം. ചുറ്റമ്പലത്തിൻ്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിലെ യാത്രക്കാരാണ് ആദ്യം ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് പെട്രോളിങ് നടത്തുന്ന പോലീസുകാരെ ഇത് അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് ചുറ്റമ്പലത്തിന് മുകളില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ക്ഷേത്രത്തിൻ്റെ കോമ്പോണ്ടില്‍ എത്തി നോക്കുകയും ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയുമായിരുന്നു. സമീപവാസികളും നാട്ടുകാരും തീ അണക്കാന്‍ പ്രവർത്തിച്ചു. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി ഒരു മണിക്കൂറിലെറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ ആയത്.

ദേവിയുടെ വാഹനമായ വേതാളിയെ കുടിയിരിത്തിരിക്കുന്ന ക്ഷേത്രത്തിൻ്റെ മുന്‍വശത്തെ മുകള്‍ ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ ഒരു കെടാവിളക്കുണ്ട് ഇതില്‍ നിന്നാകാം തീ പടര്‍ന്നെതെന്നാണ് പ്രാഥമിക വിവരം. തടിയില്‍ നിര്‍മിച്ചിട്ടുള്ള ചുറ്റമ്ബലത്തിൻ്റെ മുമ്പിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്കു വീണു തീ പടര്‍ന്നതാകാം എന്നാണു കരുതുന്നത്.

ക്ഷേത്രം, ചുറ്റമ്പലം എന്നിവയുടെ ഭൂരിഭാഗവും പാരമ്പര്യ തനിമയില്‍ തടിയിലാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തീ അതിവേഗം തടിയിലേക്കു പടരുകയായിരുന്നു. ചുറ്റമ്പലം തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് തീ അതിവേഗം പടര്‍ന്നു പിടിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് മുളങ്കാടകം ദേവി ക്ഷേത്രം. പൂര്‍ണ്ണമായും തടിയിലും ഓടിലുമാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

0Shares