
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളൂട സോളാര്‍ പാര്‍ക്കില്‍ തീപിടുത്തം. ഇവിടെ നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് കഴിഞ്ഞ മൂന്ന് മണിക്കൂറോളമായി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

അലൂമിനിയം കേബിളുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീ പടരുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അതേസമയം, അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. നിലവില്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
