ഒടുവിൽ ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് 25000 രൂപയുടെ രണ്ട് ആൾ ജാമ്യം; പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണം

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവിൽ ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് 25000 രൂപയുടെ രണ്ട് ആൾ ജാമ്യം; പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണം

കണ്ണൂരിൽ ആർ.ടി ഓഫീസിൽ സംഘർഷമുണ്ടാക്കിയതിന് പിടിയിലായ വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് ഒടുവില്‍ ജാമ്യം ലഭിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണം. 25000 രൂപയുടെ രണ്ട് ആൾജാമ്യവും നൽകണം.

സഹോദരങ്ങളായ എബിൻ, ലിബിൻ എന്നിവരാണ് ഇ ബുൾ ജെറ്റ് വ്ളോഗർമാർ എന്നറിയപ്പെടുന്നത്. വാഹനത്തിൽ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങൾക്കും പിഴയൊടുക്കാൻ ഒരുക്കമാണെന്ന് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇവർ പറഞ്ഞിരുന്നു.

ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്‍റെയും ലിബിന്‍റെയും പേരിൽ കേസെടുത്തത്. പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്.

0Shares