ഫില്‍ട്ടര്‍ കോഫി ഗുളിക രൂപത്തില്‍ തയ്യാറാക്കാം; കോഫി ഗുളികയിലൂടെ ലോക ശ്രദ്ധനേടി മലയാളി വിദ്യാര്‍ത്ഥിനികള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഫില്‍ട്ടര്‍ കോഫി ഗുളിക രൂപത്തില്‍ തയ്യാറാക്കാം; കോഫി ഗുളികയിലൂടെ ലോക ശ്രദ്ധനേടി മലയാളി വിദ്യാര്‍ത്ഥിനികള്‍

കോഫി ഗുളികയെന്ന നവസംരംഭക ആശയത്തിലൂടെ ലോകശ്രദ്ധ നേടി എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാല് വിദ്യാര്‍ത്ഥിനികള്‍.ഫില്‍ട്ടര്‍ കോഫി ഗുളിക രൂപത്തില്‍ തയ്യാറാക്കുന്ന ‘കാപ്പിഫൈല്‍’ എന്ന പുതിയ ആശയമാണ് ടൈ ഗ്ലോബൽ നടത്തിയ ഓൺലൈൻ മത്സരത്തിൽ ഇവർ അവതരിപ്പിച്ചത്.

ഇത് ലോകമാകെയുള്ള ബിസിനസ് ഗ്രൂപ്പുകളുടെ ശ്രദ്ധപിടിച്ചുപറ്റി. ഏറ്റവും ജനപ്രീതിയുള്ള ഉല്‍പ്പന്നമായി കാപ്പി ഫൈല്‍ തെരഞ്ഞെടുക്കുകയും ചെയ്തു. യുവസംരംഭകര്‍ക്കായി അമേരിക്ക ആസ്ഥാനമായ ടൈ ഗ്ലോബല്‍ നടത്തിയ മത്സരത്തിൽ കോഫി കാപ്സ്യൂൾ എന്ന ആശയം ‘പോപ്പുലര്‍ ചോയ്സ്’ അവാര്‍ഡിനും അർഹമായി.
വി. സൗന്ദര്യ ലക്ഷ്മി, എലീഷ , വി .ഡിംപല്‍, ശിവനന്ദന എന്നിവരാണ് ശ്രദ്ധേയമായ നേട്ടത്തിനർഹരായ എറണാകുളം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ.

അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളെ പിന്നിലാക്കിയാണ് മലയാളി വിദ്യാര്‍ത്ഥിനികൾ വിജയം നേടിയത് എന്നതും ശ്രദ്ധേയമാണ്. മത്സരത്തിൽ ജയിക്കുക എന്നതിലുപരി ഇത്തരമൊരു ആശയം അവതരിപ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് മത്സരാർത്ഥികളിലൊരാളായ വി.സൗന്ദര്യ പറഞ്ഞു. പരിപാടിക്കായി കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് പരിശീലിപ്പിച്ചത് ടൈ കേരളയാണ്.

0Shares