ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു; ബിനീഷ് കോടിയേരിയെ ജയിലില്‍ കയറ്റിയതിന്‍റെ പക തീര്‍ക്കാനാണ് തനിക്കെതിരേ കേസെടുത്തതെന്ന് പി.കെ ഫിറോസ്

  • Post category:news
  • Reading time:1 min read
You are currently viewing ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു; ബിനീഷ് കോടിയേരിയെ ജയിലില്‍ കയറ്റിയതിന്‍റെ പക തീര്‍ക്കാനാണ് തനിക്കെതിരേ കേസെടുത്തതെന്ന് പി.കെ ഫിറോസ്

സി.പി എമ്മിന്‍റെ കണ്ണിലെ കരടാണ് യൂത്ത് ലീഗ്. സി.പി.എമ്മിന് തന്നോട് പകയാണെന്നും ബിനീഷ് കോടിയേരിയെ ജയിലില്‍ കയറ്റിയതിന്‍റെ പക തീര്‍ക്കാനാണ് തനിക്കെതിരേ കുന്ദമംഗലം പോലീസ് കേസെടുത്തതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസ് എടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി. അഭിമന്യു, ഡല്‍ഹി ഫണ്ട് സമാഹരണം എന്നീ കാര്യങ്ങളില്‍ യൂത്ത് ലീഗ് പിണറായിക്കും കോടിയേരിക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ട്.

അതിലും കേസെടുക്കണം. അങ്ങനെയെങ്കില്‍ രാഷ്ട്രീയ പ്രരിത കേസാണെന്ന് പറയില്ല. അല്ലാത്ത പക്ഷം അങ്ങനെ കരുതേണ്ടി വരും. പുകമറയുണ്ടാക്കാനുള്ള സി.പി എമ്മിന്‍റെ ശ്രമമാണ് നടക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

0Shares