കെ.ടി ജലീലിന് കുരുക്കാകുന്ന ബന്ധു നിയമനം; ജലീല്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്ന് പി.കെ ഫിറോസ്

  • Post category:news
  • Reading time:1 min read
You are currently viewing കെ.ടി ജലീലിന് കുരുക്കാകുന്ന ബന്ധു നിയമനം; ജലീല്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്ന്  പി.കെ ഫിറോസ്

ബന്ധുനിയമന കേസില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ നിയമപോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈകോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്നും അതിനുള്ള അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി.

മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ട് അത് അംഗീകരിക്കാന്‍ തയാറാവുന്നില്ല. ലോകായുക്ത വിധിക്കെതിരായ ജലീലിന്‍റെ നീക്കം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും ഫിറോസ് പറഞ്ഞു.

ജലീലിനെ എത്രയും വേഗം മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം. കോടതി പരാമര്‍ശത്തിന്‍റെ പേരില്‍ രാജിവെച്ച മന്ത്രിമാരുണ്ട്. പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്തത് ജനം തിരിച്ചറിയുമെന്നും പി.കെ. ഫിറോസ് വ്യക്തമാക്കി.

0Shares